Welcome

Welcome to the Official website of Devi Vilasom Upper Primary School Thazhathu Kulakkada താഴത്തുകുളക്കട ഡി വി യു പി സ്കൂളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിലെക്കു ഏവര്ക്കും സ്വാഗതം

എന്റെ പുസ്തകം ,എന്റെ കുറിപ്പ് , എന്റെ എഴുത്തുപെട്ടിക്ക് പദ്ധതി

താഴത്തു കുളക്കട DVUP സ്കൂളിൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും വായന രക്ഷകര്താക്കൾക്കിടയിലും കൂടി വ്യാപിപ്പിക്കുന്നതിനും വേണ്ടി എന്റെ പുസ്തകം ,എന്റെ കുറിപ്പ് , എന്റെ എഴുത്തുപെട്ടിക്ക് എന്ന
സ്കൂളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ പി കെ ജോൺസൻ നിർവഹിച്ചു .
പദ്ധതിയനുസരിച്ചു സ്കൂളിലെ എല്ലാ കുട്ടികൾക്കും ലൈബ്രറിയിൽ നിന്നും പുസ്തകം എടുത്തു വായിക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നു . ദൂരെ നിന്നും വരുന്ന കുട്ടികൾക്കായി ലൈബ്രറി പ്രവർത്തി ദിനങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം തുറന്നു പ്രവർത്തിക്കും. കുട്ടികൾക്കും അത് വഴി രക്ഷകര്താക്കൾക്കും ലൈബ്രറിയുമായി ബന്ധപ്പട്ടു പുസ്തകം എടുക്കാം. വായിച്ച പുസ്തകങ്ങളുമായി ബന്ധപ്പെട്ട വായനകുറിപ്പു തയ്യാറാക്കി അത് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന എഴുത്തുപെട്ടിയിൽ നിക്ഷേപിക്കാം . രക്ഷകര്താക്കൾക്കും ഇതിൽ പങ്കാളികളാകാം .വായനകുറിപ്പുകൾ വിദഗ്ദ്ധസമിതി പരിശോധിച്ചു ഏറ്റവും നല്ല വായനകുറിപ്പുകൾക്ക് ലൈബ്രറിയുടെ വകയായി ആഴ്ചതോറും സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ജി സരസ്വതി (ഗ്രാമപഞ്ചായത്തും പ്രസിഡന്റ് )
ആർ രശ്മി (ജില്ലാ പഞ്ചായത്തു മെമ്പർ ) ഒ ബിന്ദു (മെമ്പർ )
ശ്രീ രാജൻ ബോധി ശ്രീ. ആർ. പ്രഭാകരൻ നായർ ,
ശ്രീ. ജി. ഗംഗാധരൻ നായർ , ജി സോമശേഖരൻ നായർ(സ്കൂൾ മാനേജർ) എന്നിവർ സംസാരിച്ചു PTA പ്രസിഡണ്ട് ശ്രീ എസ് ഹരീന്ദ്രന്പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ T N ഹേമന്ത് സ്വാഗതവും P R സുധാകരൻ നായർ (ലൈബ്രറി സെക്രട്ടറി)നന്ദിയും പറഞ്ഞു









പദ്ധതിക്ക് തുടക്കം കുറിച്ചു.

No comments:

Post a Comment