Welcome

Welcome to the Official website of Devi Vilasom Upper Primary School Thazhathu Kulakkada താഴത്തുകുളക്കട ഡി വി യു പി സ്കൂളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിലെക്കു ഏവര്ക്കും സ്വാഗതം

താഴത്തു കുളക്കട DVUP സ്കൂളിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി

കുളക്കട കൃഷിഭവന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി  പദ്ധതിയുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്തു മെമ്പർ ശ്രീമതി ഒ. ബിന്ദു നിർവഹിച്ചു .കുളക്കട കൃഷി ഓഫീസർ ശ്രീ പി ഗണേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി .
കൃഷി അസിസ്റ്റന്റ് ശ്രീമതി രാധാമണി , ജി രാജേന്ദ്രൻ,  എന്നിവർ  സംസാരിച്ചു





സാരിച്ചു

താഴത്തു കുളക്കട DVUP സ്കൂളിൽ വിദ്യാർത്ഥികൾക്കായി മുട്ടകോഴികുഞ്ഞുങ്ങളുടെ സൗജന്യ വിതരണം

കുളക്കട ഗ്രാമപഞ്ചായത്  മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ മുട്ടകോഴികുഞ്ഞുങ്ങളുടെ വിതരണ ഉദ്‌ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി .ജി സരസ്വതി നിർവഹിച്ചു .
ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീ .ആർ . രാജേഷ്  അധ്യക്ഷത വഹിച്ച യോഗത്തിൽ കുളക്കട വെറ്ററിനറി സർജൻ ശ്രീ . ബിന്നി സാമുവേൽ സ്വാഗതവും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർ പേഴ്സൺ ശ്രീമതി . ആർ ശ്രീജ , വാർഡ്മെമ്പർ ശ്രീമതി . ഒ .ബിന്ദു . PTA  പ്രസിഡന്റ് ശ്രീ .എസ ഹരീന്ദ്രന്പിള്ള , സ്കൂൾതല കോ ഓർഡിനേറ്റർ ശ്രീ .ജി . രാജേന്ദ്രൻ എന്നിവർ ആശംസകളും അറിയിച്ചു

സ്കൂളിലെ തെരഞ്ഞെടുക്കപെട്ട 50  വിദ്യാർത്ഥികൾക്ക് 60 ദിവസം പ്രായമായ അഞ്ചു കോഴികുഞ്ഞുങ്ങളെയും ആവശ്യമായ തീറ്റയും ആണ് സൗജന്യമായി വിതരണം ചെയ്തത് .








ബോധവത്കരണ ക്ലാസ്

താഴത്തു കുളക്കട DVUP സ്കൂളിന്റെയും പബ്ലിക് ലൈബ്രറി യുടെയും സംയുക്താഭിമുഖ്യത്തിൽ വിമുക്തി ബോധവത്കരണ ക്ലാസ് കൊട്ടാരക്കര Excise സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ വി റോബർട്ട് ഉദ്‌ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ജി സരസ്വതി അധ്യക്ഷത വഹിച്ചു . ലൈബ്രറി സെക്രട്ടറി ശ്രീ പി ആർ സുധാകരൻ നായർ , ശ്രീ പി പ്രഭാകരൻ നായർ ,വാർഡ് മെമ്പർ ശ്രീമതി ഒ ബിന്ദു എന്നിവർ സംസാരിച്ചു .




പ്രഭാത ഭക്ഷണ പരിപാടി 2017

താഴത്തു കുളക്കട DVUP സ്കൂളിൽ പ്രഭാത ഭക്ഷണ പരിപാടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി . ജി സരസ്വതി ഉദ്‌ഘാടനം ചെയ്തു.PTA യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് .കൂടാതെ സ്കൂളിലെ ഉച്ചഭക്ഷണ വിതരണത്തിന് വേണ്ടി വാങ്ങിയ പ്ലേറ്റുകളുടെയും എല്ലാ ക്ലാസ്സുകളിലേക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ പാത്രങ്ങളുടെയും വിതരണ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്തു മെമ്പർ ശ്രീമതി ഒ ബിന്ദു , സ്കൂൾ മാനേജർ ശ്രീ ജി സോമശേഖരൻ നായർ എന്നിവർ ചേർന്ന് നിർവഹിച്ചു .NSS കരയോഗം സെക്രട്ടറി ശ്രീ ജി ഗംഗാധരൻ നായർ , PTA പ്രസിഡന്റ് എസ ഹരീന്ദ്രൻ പിള്ള , MPTA പ്രസിഡന്റ് ശ്രീമതി അനിത ,NSS താലൂക് യൂണിയൻ അംഗം ശ്രീ പി ആർ സുധാകരൻ നായർ , ലൈബ്രറി കൗൺസിൽ പഞ്ചായത്തു കൺവീനർ ശ്രീ ആർ പ്രഭാകരൻ നായർ,ശ്രീ .രാജൻ ബോധി ,ശ്രീ പി പ്രവീൺ, ശ്രീ എൻ മണിലാൽ , ശ്രീ ടി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.









എന്റെ പുസ്തകം ,എന്റെ കുറിപ്പ് , എന്റെ എഴുത്തുപെട്ടിക്ക് പദ്ധതി

താഴത്തു കുളക്കട DVUP സ്കൂളിൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും വായന രക്ഷകര്താക്കൾക്കിടയിലും കൂടി വ്യാപിപ്പിക്കുന്നതിനും വേണ്ടി എന്റെ പുസ്തകം ,എന്റെ കുറിപ്പ് , എന്റെ എഴുത്തുപെട്ടിക്ക് എന്ന
സ്കൂളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ പി കെ ജോൺസൻ നിർവഹിച്ചു .
പദ്ധതിയനുസരിച്ചു സ്കൂളിലെ എല്ലാ കുട്ടികൾക്കും ലൈബ്രറിയിൽ നിന്നും പുസ്തകം എടുത്തു വായിക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നു . ദൂരെ നിന്നും വരുന്ന കുട്ടികൾക്കായി ലൈബ്രറി പ്രവർത്തി ദിനങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം തുറന്നു പ്രവർത്തിക്കും. കുട്ടികൾക്കും അത് വഴി രക്ഷകര്താക്കൾക്കും ലൈബ്രറിയുമായി ബന്ധപ്പട്ടു പുസ്തകം എടുക്കാം. വായിച്ച പുസ്തകങ്ങളുമായി ബന്ധപ്പെട്ട വായനകുറിപ്പു തയ്യാറാക്കി അത് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന എഴുത്തുപെട്ടിയിൽ നിക്ഷേപിക്കാം . രക്ഷകര്താക്കൾക്കും ഇതിൽ പങ്കാളികളാകാം .വായനകുറിപ്പുകൾ വിദഗ്ദ്ധസമിതി പരിശോധിച്ചു ഏറ്റവും നല്ല വായനകുറിപ്പുകൾക്ക് ലൈബ്രറിയുടെ വകയായി ആഴ്ചതോറും സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ജി സരസ്വതി (ഗ്രാമപഞ്ചായത്തും പ്രസിഡന്റ് )
ആർ രശ്മി (ജില്ലാ പഞ്ചായത്തു മെമ്പർ ) ഒ ബിന്ദു (മെമ്പർ )
ശ്രീ രാജൻ ബോധി ശ്രീ. ആർ. പ്രഭാകരൻ നായർ ,
ശ്രീ. ജി. ഗംഗാധരൻ നായർ , ജി സോമശേഖരൻ നായർ(സ്കൂൾ മാനേജർ) എന്നിവർ സംസാരിച്ചു PTA പ്രസിഡണ്ട് ശ്രീ എസ് ഹരീന്ദ്രന്പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ T N ഹേമന്ത് സ്വാഗതവും P R സുധാകരൻ നായർ (ലൈബ്രറി സെക്രട്ടറി)നന്ദിയും പറഞ്ഞു









പദ്ധതിക്ക് തുടക്കം കുറിച്ചു.