താഴത്തു കുളക്കട DVUP സ്കൂളിൽ വിദ്യാർത്ഥികൾക്കായി മുട്ടകോഴികുഞ്ഞുങ്ങളുടെ സൗജന്യ വിതരണം
കുളക്കട ഗ്രാമപഞ്ചായത്
മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ
മുട്ടകോഴികുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി .ജി
സരസ്വതി നിർവഹിച്ചു .
ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീ .ആർ .
രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ
കുളക്കട വെറ്ററിനറി സർജൻ ശ്രീ . ബിന്നി സാമുവേൽ സ്വാഗതവും വിദ്യാഭ്യാസ
സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർ പേഴ്സൺ ശ്രീമതി . ആർ ശ്രീജ , വാർഡ്മെമ്പർ ശ്രീമതി . ഒ .ബിന്ദു . PTA
പ്രസിഡന്റ് ശ്രീ .എസ ഹരീന്ദ്രന്പിള്ള , സ്കൂൾതല കോ
ഓർഡിനേറ്റർ ശ്രീ .ജി . രാജേന്ദ്രൻ എന്നിവർ ആശംസകളും അറിയിച്ചു
സ്കൂളിലെ തെരഞ്ഞെടുക്കപെട്ട 50 വിദ്യാർത്ഥികൾക്ക്
60 ദിവസം പ്രായമായ
അഞ്ചു കോഴികുഞ്ഞുങ്ങളെയും ആവശ്യമായ തീറ്റയും ആണ് സൗജന്യമായി വിതരണം ചെയ്തത് .
ബോധവത്കരണ ക്ലാസ്
താഴത്തു കുളക്കട DVUP സ്കൂളിന്റെയും പബ്ലിക് ലൈബ്രറി യുടെയും സംയുക്താഭിമുഖ്യത്തിൽ വിമുക്തി ബോധവത്കരണ ക്ലാസ് കൊട്ടാരക്കര Excise സർക്കിൾ ഇൻസ്പെക്ടർ ശ്രീ വി റോബർട്ട് ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ജി സരസ്വതി അധ്യക്ഷത വഹിച്ചു . ലൈബ്രറി സെക്രട്ടറി ശ്രീ പി ആർ സുധാകരൻ നായർ , ശ്രീ പി പ്രഭാകരൻ നായർ ,വാർഡ് മെമ്പർ ശ്രീമതി ഒ ബിന്ദു എന്നിവർ സംസാരിച്ചു .
പ്രഭാത ഭക്ഷണ പരിപാടി 2017
താഴത്തു കുളക്കട DVUP സ്കൂളിൽ പ്രഭാത ഭക്ഷണ പരിപാടി ഗ്രാമപഞ്ചായത്തു
പ്രസിഡന്റ് ശ്രീമതി . ജി സരസ്വതി ഉദ്ഘാടനം ചെയ്തു.PTA യുടെ
സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് .കൂടാതെ സ്കൂളിലെ ഉച്ചഭക്ഷണ
വിതരണത്തിന് വേണ്ടി വാങ്ങിയ പ്ലേറ്റുകളുടെയും എല്ലാ ക്ലാസ്സുകളിലേക്കും
ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ പാത്രങ്ങളുടെയും വിതരണ
ഉദ്ഘാടനം ഗ്രാമപഞ്ചായത്തു മെമ്പർ ശ്രീമതി ഒ ബിന്ദു , സ്കൂൾ മാനേജർ ശ്രീ ജി
സോമശേഖരൻ നായർ എന്നിവർ ചേർന്ന് നിർവഹിച്ചു .NSS കരയോഗം സെക്രട്ടറി ശ്രീ ജി
ഗംഗാധരൻ നായർ , PTA പ്രസിഡന്റ് എസ ഹരീന്ദ്രൻ പിള്ള , MPTA പ്രസിഡന്റ്
ശ്രീമതി അനിത ,NSS താലൂക് യൂണിയൻ അംഗം ശ്രീ പി ആർ സുധാകരൻ നായർ , ലൈബ്രറി
കൗൺസിൽ പഞ്ചായത്തു കൺവീനർ ശ്രീ ആർ പ്രഭാകരൻ നായർ,ശ്രീ .രാജൻ ബോധി ,ശ്രീ
പി പ്രവീൺ, ശ്രീ എൻ മണിലാൽ , ശ്രീ ടി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
എന്റെ പുസ്തകം ,എന്റെ കുറിപ്പ് , എന്റെ എഴുത്തുപെട്ടിക്ക് പദ്ധതി
താഴത്തു കുളക്കട DVUP സ്കൂളിൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ
കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും വായന രക്ഷകര്താക്കൾക്കിടയിലും കൂടി
വ്യാപിപ്പിക്കുന്നതിനും വേണ്ടി എന്റെ പുസ്തകം ,എന്റെ കുറിപ്പ് , എന്റെ
എഴുത്തുപെട്ടിക്ക് എന്ന
സ്കൂളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ പി കെ ജോൺസൻ നിർവഹിച്ചു .
പദ്ധതിയനുസരിച്ചു സ്കൂളിലെ എല്ലാ കുട്ടികൾക്കും ലൈബ്രറിയിൽ നിന്നും പുസ്തകം എടുത്തു വായിക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നു . ദൂരെ നിന്നും വരുന്ന കുട്ടികൾക്കായി ലൈബ്രറി പ്രവർത്തി ദിനങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം തുറന്നു പ്രവർത്തിക്കും. കുട്ടികൾക്കും അത് വഴി രക്ഷകര്താക്കൾക്കും ലൈബ്രറിയുമായി ബന്ധപ്പട്ടു പുസ്തകം എടുക്കാം. വായിച്ച പുസ്തകങ്ങളുമായി ബന്ധപ്പെട്ട വായനകുറിപ്പു തയ്യാറാക്കി അത് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന എഴുത്തുപെട്ടിയിൽ നിക്ഷേപിക്കാം . രക്ഷകര്താക്കൾക്കും ഇതിൽ പങ്കാളികളാകാം .വായനകുറിപ്പുകൾ വിദഗ്ദ്ധസമിതി പരിശോധിച്ചു ഏറ്റവും നല്ല വായനകുറിപ്പുകൾക്ക് ലൈബ്രറിയുടെ വകയായി ആഴ്ചതോറും സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ജി സരസ്വതി (ഗ്രാമപഞ്ചായത്തും പ്രസിഡന്റ് )
ആർ രശ്മി (ജില്ലാ പഞ്ചായത്തു മെമ്പർ ) ഒ ബിന്ദു (മെമ്പർ )
ശ്രീ രാജൻ ബോധി ശ്രീ. ആർ. പ്രഭാകരൻ നായർ ,
ശ്രീ. ജി. ഗംഗാധരൻ നായർ , ജി സോമശേഖരൻ നായർ(സ്കൂൾ മാനേജർ) എന്നിവർ സംസാരിച്ചു PTA പ്രസിഡണ്ട് ശ്രീ എസ് ഹരീന്ദ്രന്പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ T N ഹേമന്ത് സ്വാഗതവും P R സുധാകരൻ നായർ (ലൈബ്രറി സെക്രട്ടറി)നന്ദിയും പറഞ്ഞു
പദ്ധതിക്ക് തുടക്കം കുറിച്ചു.

Subscribe to:
Posts (Atom)